മയ്യിലെ വ്യാപാര സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പ് ശുചിത്വ പരിശോധന നടത്തി


മയ്യിൽ :- ഹെൽത്തി കേരള പദ്ധതിയുടെ ഭാഗമായി മയ്യിൽ മേഖലയിലെ വ്യാപാര സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ ശുചിത്വ പരിശോധന നടത്തി. 

പരിശോധനയിൽ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തതും പുകയില വിരുദ്ധ ബോർഡുകൾ പ്രദർശിപ്പിക്കാത്തതുമായ സ്ഥാപനങ്ങൾക്ക് എതിരെ നടപടി സ്വീകരിച്ച് പിഴയിട്ടു. ഹെൽത്ത് ഇൻസ്പെക്ടർ പി വി സാക്കിർ ഹുസൈൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രെനിഷ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

Previous Post Next Post