ചെറുവാഞ്ചേരിയിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്ത് ഫോറസ്റ്റ് ഉദ്യോഗസ്ഥനെ ആക്രമിച്ചു

 

കൂത്തുപറമ്പ് :- ചെറുവാഞ്ചേരിയിൽ  കാട്ടുപോത്തിന്റെ അക്രമത്തിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥന് പരിക്ക്. കണ്ണവം റേഞ്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഷൈജുവിനാണ് പരിക്കേറ്റത്. ഷൈജുവിനെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെറുവാഞ്ചേരി കണ്ണാടിചാലിലെ ജനവാസ കേന്ദ്രത്തിലാണ് സംഭവം. കണ്ണവം ഫോറസ്റ്റിന്റെ പരിധിയിൽ നിന്നാണ്  കാട്ടുപോത്ത് ജനവാസ മേഖലയിൽ ഇറങ്ങിയത്. 

നാട്ടുകാർ വിവരമറിയിച്ചതിനെതുടർന്ന് ഫോറസ്റ്റ് അധികൃതർ എത്തി കാട്ടുപോത്തിനെ കാട്ടിലേക്ക് ഓടിക്കാൻ ശ്രമിക്കുന്നതിനിടെ, അക്രമകാരിയായ കാട്ടുപോത്ത് അവരുടെനേരെ തിരിയുകയായിരുന്നു. കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ഷൈജുവിനെ വിദഗ്ധ ചികിത്സക്ക് വേണ്ടി കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റി.

Previous Post Next Post