തളിപ്പറമ്പ്:- തളിപ്പറമ്പ് നിയോജക മണ്ഡലം എം.എൽ.എ ടി.കെ. ഗോവിന്ദൻ മാസ്റ്ററുടെ പുതിയ എം.എൽ.എ ഓഫീസിന്റെ ഉദ്ഘാടനം ജൂൺ 12 വെള്ളിയാഴ്ച നടക്കും. തളിപ്പറമ്പ് ചിറവക്കിലുള്ള ഹാപ്പിനസ് സ്ക്വയറിലാണ് പുതിയ ഓഫീസ് സജ്ജീകരിച്ചിരിക്കുന്നത്.
വൈകുന്നേരം 5 മണിക്ക് നടക്കുന്ന ചടങ്ങിൽ വൈദ്യുതി, പാർലമെന്ററി കാര്യം, പരിസ്ഥിതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് ഓഫീസിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കും. ചടങ്ങിൽ പ്രമുഖ രാഷ്ട്രീയ-സാമൂഹിക നേതാക്കളും ജനപ്രതിനിധികളും പങ്കെടുക്കും.
