മയ്യിൽ:-യുഡിഎഫ് സർക്കാറിൻ്റെ ജനവിരുദ്ധ തൊഴിലാളി ദ്രോഹ വികസന വിരുദ്ധ ബജറ്റിന് എതിരെ സി ഐ ടി യു മയ്യിൽ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മയ്യിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
ഏരിയ സെക്രട്ടറി എ ബാലകൃഷ്ണൻ ജോയിൻ്റ് സെക്രട്ടറി സി ശ്രീജിത്ത്, എം വേലായുധൻ, വി ടി നാരായണൻ എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ ജില്ലാ കമ്മറ്റി അംഗം കെ പി ബാലകൃഷ്ണൻ, എ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. പി വി ഗംഗാധരൻ അധ്യക്ഷത വഹിച്ചു. സി ശ്രീജിത്ത് സ്വാഗതം പറഞ്ഞു.
