കണ്ണൂർ :- മലയാള മനോരമ കണ്ണൂർ ബ്യൂറോ വേൾഡ് കപ്പ് പ്രചരണാർത്ഥം നടത്തിയ ഗോൾ മഴ യാത്രയ്ക്ക് GVHSS (സ്പോർട്സ്) NSS യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. നിതിൻ രാജ്.പി IPS ഫ്ലാഗ് ഓഫ് കർമ്മവും ഉദ്ഘാടനവും നിർവഹിച്ചു. ഗോളടി മത്സരത്തിന് പ്രിൻസിപ്പാൾ റിന്ദു കെ.എം PTA പ്രസിഡണ്ട് ലതേഷ്.ബി എന്നിവർ നേതൃത്വം നൽകി.
നിക്ഷാൻ ഇലക്ട്രോണിക്സ് പ്രതിനിധി നമീഷ്, മലയാള മനോരമ കണ്ണൂർ ബ്യൂറോ ഡെ: ജനറൽ മാനേജർ മാർക്കറ്റിംഗ് സജിത്ത് പി.കെ തുടങ്ങിയവർ കുട്ടികൾക്കുള്ള സമ്മാന വിതരണം നിർവ്വഹിച്ചു. മറിയ ഗ്രൂപ്പ് CEO Dr. ആഷിക് മാമു, ആസ്റ്റർ മിംസ് മാനേജർ കമ്മ്യൂണിറ്റി കണക്ട് മധുസൂദനൻ കെ.വി, ഹെഡ്മിസ്ട്രസ് ജ്യോതി.കെ തുടങ്ങിയവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി, NSS പ്രോഗ്രാം ഓഫീസർ മുഹമ്മദ് ബഷീർ.എം, മറ്റ് സ്റ്റാഫ് അംഗങ്ങൾ, വിദ്യാർഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. മലയാള മനോരമ കണ്ണൂർ യൂണിറ്റ് കോ എഡിറ്റർ മുഹമ്മദ് ഹനീസ് സ്വാഗതം പറഞ്ഞു.
