MSF 'സിന്ദാബാദ്' ക്യാമ്പയിൻ പോസ്റ്റർ പ്രകാശനം ചെയ്തു; മണ്ഡലം തല ഉദ്ഘാടനം ജൂൺ 20-ന്

 



​തളിപ്പറമ്പ്: msf തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ശാഖാ ശാക്തീകരണ ക്യാമ്പയിനായ 'സിന്ദാബാദ്'-ന്റെ പോസ്റ്റർ പ്രകാശനം നിർവ്വഹിച്ചു. മുസ്‌ലിം ലീഗ് കണ്ണൂർ ജില്ല പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി പോസ്റ്റർ പ്രകാശനം ചെയ്തു.​മണ്ഡലത്തിലെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് 'സിന്ദാബാദ്' എന്ന പേരിൽ പുതിയ ക്യാമ്പയിന് msf തുടക്കം കുറിക്കുന്നത്.

  ചടങ്ങിൽ msf കണ്ണൂർ ജില്ല സെക്രട്ടറി സഫ്വാൻ കുറ്റിക്കോൽ, തളിപ്പറമ്പ് നിയോജകമണ്ഡലം പ്രസിഡണ്ട് ആഷിഖ് തടിക്കടവ്, ജനറൽ സെക്രട്ടറി ഫായിസ് കുപ്പം, ട്രഷറർ ആരിഫ് പാമ്പുരത്തി,വൈസ് പ്രസിഡണ്ടുമാരായ അജ്മൽ പാറാട്, അഷ്ഫാക്ക് കൊടിയിൽ, അഷ്കർ വേശാല, സെക്രട്ടറിമാരായ ഇസ്ഹാഖ് മുഹമ്മദ്,ബിലാൽ കാലടി എന്നിവർ സംബന്ധിച്ചു. 

 സിന്ദാബാദ്' ശാഖാ ശാക്തീകരണ ക്യാമ്പയിന്റെ നിയോജക മണ്ഡലം തല ഉദ്ഘാടനം, കൊളച്ചേരി പഞ്ചായത്തിലെ ദാലിൽ ശാഖയിൽ വെച്ച് ജൂൺ 20-ന് വൈകുന്നേരം 7 മണിക്ക് മുസ്‌ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കോടിപ്പൊയിൽ മുസ്തഫ നിർവ്വഹിക്കും.

Previous Post Next Post