മയ്യിൽ :- വള്ളിയോട്ടുവയൽ ജയകേരള വായനശാല & ഗ്രന്ഥാലയം, വി.വി കണ്ണൻ സ്മാരക കലാസമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പുസ്തക പ്രകാശനവും SSLC, LSS വിജയികൾക്കുള്ള അനുമോദനവും ജൂൺ 21 ഞായറാഴ്ച വൈകുന്നേരം 3.30 ന് വായനശാലാ ഹാളിൽ നടക്കും. ജ്യോതിർഗമയ ബുക്സ് പ്രസിദ്ധീകരിക്കുന്ന നാരായണൻ ചെറുപുഴശ്ശിയുടെ 'നെല്ല് കായ്ക്കുന്ന മരം' പുസ്തകം പ്രകാശനവും അനുമോദനവും, ഐ.ത്രിവിക്രമൻ നമ്പൂതിരി സ്മാരക എൻഡോവ്മെന്റ് വിതരണവും പുരോഗമന കലാസാഹിത്യ സംഘം പ്രതിനിധി ടി.പി വേണുഗോപാലൻ മാസ്റ്റർ നിർവ്വഹിക്കും.
KSSPU ജില്ലാ കമ്മിറ്റി മെമ്പർ കെ.വി യാശോദ ടീച്ചർ പുസ്തകം ഏറ്റുവാങ്ങും. താലൂക്ക് ലൈബ്രറി കൗൺസിലർ ഡോ: കെ.രാജഗോപാലൻ അധ്യക്ഷത വഹിക്കും. ജ്യോതിർഗമയ ബുക്സ് മാനേജിംഗ് എഡിറ്റർ ശ്രീമതി ആശ രാജീവ് പ്രസാദക മൊഴിയും, നേതൃസമിതി കൺവീനർ പി.കുഞ്ഞികൃഷ്ണൻ പുസ്തക പരിചയപ്പെടുത്തലും നടത്തും. ഗ്രന്ഥകാരൻ നാരായണൻ ചെറുപഴശ്ശി ചടങ്ങിൽ സംസാരിക്കും. തുടർന്ന് അമൃത ടി.വി സൂപ്പർ സ്റ്റാർ സീനിയർ ഫെയിം ശിവനന്ദ കണ്ണൂർ അവതരിപ്പിക്കുന്ന 'ഗാനമാലിക' സംഗീത വിരുന്നും അരങ്ങേറും.
