നാറാത്ത് :- SDPI യുടെ 18ാം സ്ഥാപകദിനത്തോടനുബന്ധിച്ച് വിവിധ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി നാറാത്ത് ബ്രാഞ്ചിൻ്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടത്തി.നാറാത്ത് ടൗണിൽ ജില്ലാ ജനറൽ സെക്രട്ടറി മുസ്‌തഫ നാറാത്തും പാമ്പുരുത്തി റോഡിൽ അഴീക്കോട് മണ്ഡലം പ്രസിഡൻ്റ് അബ്‌ദുല്ല നാറാത്തും മടത്തിക്കൊവ്വലിൽ പഞ്ചായത്ത് സെക്രട്ടറി സമീറും പതാക ഉയർത്തി.
ഹൗസ് ക്യാംപയിൻ, SSLC, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാഥികളെ ആദരിക്കൽ എന്നിവ നടത്തി. നാറാത്ത് ബസാറിൽ ചായ മക്കാനി യും മധുരപലഹാര വിതരണവും നടത്തി. ബ്രാഞ്ച് പ്രസിഡന്റ് സഫ്രാജ് നാറാത്ത്, അഴീക്കോട് മണ്ഡലം സെക്രട്ടറി ശിഹാബ്, അസ്ഹർ, സമദ് എന്നിവർ നേതൃത്വം നൽകി.
