ചെന്നൈ :- ഓണത്തോടനുബന്ധിച്ച് റെയിൽവേ 100 പ്രത്യേക ട്രെയിൻ സർവീസുകൾ നടത്തുമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ്. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കും കേരളത്തിലെ വിവിധ നഗരങ്ങളുമായി ബന്ധപ്പെടുത്തിയുമാവും സർവീസ്. ഓണമാഘോഷിക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തീവണ്ടികളിൽ കേരളത്തിലേക്കെത്തുന്നവരുടെ എണ്ണം എറെയാണ്.
ഓഗസ്റ്റ് 26 നാണ് തിരുവോണം. കഴിഞ്ഞവർഷം 92 പ്രത്യേക സർവീസുകളാണ് നടത്തിയത്. ഇതിൽ 22 എണ്ണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കേരളം വഴി മംഗളൂരുവിലേക്കും 18 എണ്ണം ബെംഗളൂരുവിലേക്കും 10 എണ്ണം വേളാങ്കണ്ണിയിലേക്കും 36 എണ്ണം പട്നയിലേക്കുമായിരുന്നു. ബാക്കിയുള്ള പ്രത്യേക തീവണ്ടികൾ മറ്റ് നഗരങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ടായിരുന്നു.
