മയ്യിൽ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രമേഹ രോഗ നിർണ്ണയവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു


മയ്യിൽ :- ലയൺസ് ഇന്റർനാഷണൽ സർവ്വീസ് വീക്കിന്റെ ഭാഗമായി മയ്യിൽ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രമേഹ രോഗ നിർണ്ണയവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.  ക്ലബ് പ്രസിഡന്റ്  സി.കെ പ്രേമരാജൻ്റെ വസതിയിൽ വച്ച് നടന്ന പരിപാടിക്ക് ലയൺ രാധാകൃഷ്ണൻ പി നേതൃത്വം നൽകി. 

സോൺ ചെയർപേഴ്സൺ ലയൺ എ.കെ രാജ് മോഹൻ ഗ്ലൂക്കോമീറ്റർ വിതരണം ചെയ്തു. യോഗാചാര്യൻ ലയൺ പി.പി ബാലകൃഷ്ണൻ പറശ്ശിനിക്കടവ് പ്രമേഹ ബോധവൽക്കരണ ക്ലാസ്സ് നടത്തി, ക്ലബ്ബ് സെക്രട്ടറി പി.കെ ശശി നമ്പ്യാർ, സി.കെ ഷിജു, കെ.പി സുരേന്ദ്രൻ, മനോമോഹനൻ വി.സി, ക്ലബ്ബ് ട്രഷറർ പി.പി കൃഷ്ണൻ എന്നിവർ സംസാരിച്ചു.

Previous Post Next Post