കൂത്തുപറമ്പ് :- യോഗ അസോസിയേഷൻ ഓഫ് കണ്ണൂർ സ്പോർട്സ് കൗൺസിൽ കണ്ണൂരിന്റെ ആഭിമുഖ്യത്തിൽ പതിനൊന്നാമത് യോഗാസന സ്പോർട്സ് ചാമ്പ്യൻഷിപ്പ് ചിറ്റാരിപ്പറമ്പിൽ സംഘടിപ്പിച്ചു. ചാമ്പ്യൻഷിപ്പിൽ മയ്യിൽ ഏരിയ ചേതന യോഗ മൂന്ന് സമ്മാനങ്ങൾ കരസ്ഥമാക്കി.
സീനിയർ വിഭാഗം സൗഹൃദ മത്സരത്തിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ കൂടിയായ സജീവ് കെ.പി, 70 വയസ്സിനു മുകളിൽ പ്രായമുള്ളവരുടെ സൗഹൃദ മത്സരത്തിൽ നാരായണൻ, സീനിയർ വിഭാഗത്തിൽ ഭവിത.യു എന്നിവർ ഒന്നാംസ്ഥാനം കരസ്ഥമാക്കി.
