കണ്ണൂർ - ഹൈദരാബാദ് ഇൻഡിഗോ വിമാന സർവീസ് ആരംഭിച്ചു
മട്ടന്നൂർ :- കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഇൻഡിഗോയുടെ ഹൈദരാബാദ് സർവീസ് ആരംഭിച്ചു. ബുധൻ, വ്യാഴം ഒഴികെ ആഴ്‌ചയിൽ 5 ദിവസമാണ് സർവീസ്. രാവിലെ 7.40 ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 9.35ന് ഹൈദരാബാദിൽ എത്തും. തിരിച്ച് വൈകുന്നേരം 4.40 ന് ഹൈദരാബാദിൽ നിന്ന് പുറപ്പെട്ട് 6.30 ന് കണ്ണൂരിൽ എത്തുന്ന തരത്തിലാണ് സമയക്രമം. 6270 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.
