കമ്പിൽ :- കേരള സർക്കാർ സാംസ്കാരിക വകുപ്പും എടക്കാട് ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന വജ്രജൂബിലി ഫെലോഷിപ്പ് കലാപരിശീലന പരിപാടിയുടെ ഭാഗമായുള്ള 'ദഫ് പരിശീലനം' ജൂലൈ 31 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കമ്പിൽ മാപ്പിള ഹയർസെക്കൻഡറി സ്കൂളിൽ നടക്കും.
എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിജു ഉദ്ഘാടനം നിർവഹിക്കും. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി ഷമീമ അധ്യക്ഷത വഹിക്കും. ജില്ലാ കോർഡിനേറ്റർ നിഖിൽ മയ്യിൽ പദ്ധതി വിശദീകരണം നടത്തും.
