മട്ടന്നൂർ കളറോഡിൽ കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് 5 പേർക്ക് പരിക്കേറ്റു
മട്ടന്നൂർ :- മട്ടന്നൂർ കളറോഡിൽ കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്കേറ്റു. ഇരിട്ടി ഭാഗത്തുനിന്ന് മട്ടന്നൂർ ഭാഗത്തേക്ക് വരികയായിരുന്ന കാറും മട്ടന്നൂർ ഭാഗത്തുനിന്ന് ഇരിട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് ജീപ്പുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ മട്ടന്നൂരിലെയും കണ്ണൂരിലെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ട വാഹനം തട്ടി റോഡരികിൽ നിർത്തിയിട്ട മറ്റൊരു കാറിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
