ദേശീയപാത 66 പൂർത്തിയാകുന്നതോടെ സംസ്‌ഥാനത്ത് 13 ടോൾ ബൂത്തുകൾ നിലവിൽ വരും
ആലപ്പുഴ :- നിർമാണം പൂർത്തിയാകുമ്പോൾ ദേശീയപാത 66ൽ കാസർഗോഡ് മുതൽ തിരുവനന്ത പുരം വരെ സംസ്ഥാനത്തുണ്ടാവുക ആകെ 13 ടോൾ ബൂത്തുകൾ. ഇതിൽ 5 എണ്ണം നിലവിൽ പ്രവർത്തിക്കുന്നവയാണ്. 8 എണ്ണം പുതുതായി വരും. ഇവ നിർമാണഘട്ടത്തിലാണ്. കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 2 ടോൾ ബൂത്ത് വീതവും കാസർകോട്, മലപ്പുറം, എറണാകുളം, തൃശൂർ, തിരുവനന്തപുരം ജില്ലകളിൽ ഓരോന്ന് വീതവുമാകും ഉണ്ടാവുക. ശരാശരി 60 കിലോമീറ്റർ ഇടവിട്ടാണ് ദേശീയപാതയിൽ ടോൾ ബൂത്തുകൾ ഉണ്ടാവുക. നിർമാണരീതിയും റീച്ചുകളും അടിസ്ഥാനമാക്കി ഇതിന് മാറ്റമുണ്ടാകാം.
