സിറ്റി പോലീസിന്റെ രാത്രികാല പ്രത്യേക പരിശോധനയിൽ പിടിയിലായത് 67 വാറന്റ് പ്രതികൾ


കണ്ണൂർ :- സിറ്റി പോലീസ് ജില്ലയിൽ പൊലീസ് നടത്തിയ രാത്രികാല പ്രത്യേക പരിശോധനയിൽ (കോമ്പിങ് ഓപ്പറേഷനിൽ) വിവിധ കേസുകളിലായി 67 വാറന്റ് പ്രതികൾ പിടിയിലായി. സിറ്റി പൊലീസ് കമ്മിഷണർ ബി.വി വിജയഭരത് റെഡ്ഡിയുടെ നിർദേശ പ്രകാരമാണ് വിവിധ പോലീസ് സ്‌റ്റേഷൻ പരിധികളിൽ ഒരേ സമയത്ത് മിന്നൽ പരിശോധന നടത്തിയത്.

കഴിഞ്ഞ ദിവസം രാത്രി നടന്ന പരിശോധനയിൽ ലോങ് പെൻഡിങ് ഒഴികെയുള്ള 51 ജാമ്യമില്ലാ വാറന്റ് പ്രതികളും, 12 ലോങ് പെൻഡിങ് ജാമ്യമില്ലാ വാറന്റ് പ്രതികളും, 4 ശിക്ഷാ വാറന്റ് പ്രതിയുമാണ് വലയിലായത്. ജാമ്യമില്ലാ വാറൻ്റുകൾ, ശിക്ഷാവിധി നടപ്പാക്കുന്നതിനുള്ള വാറന്റു കൾ, ഫാമിലി കോർട്ട് വാറന്റുകൾ, മറ്റു തീർപ്പാകാതെയുള്ള കേസുകൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന നടന്നത്. കുറ്റകൃത്യങ്ങൾ തടയുന്നതിനും ക്രമസമാധാനം ഉറപ്പു വരുത്തുന്നതിനുമായി വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് കമ്മിഷണർ വ്യക്തമാക്കി.

Previous Post Next Post