BJP കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി ഡിജിറ്റൽ പ്രശീക്ഷൺ അഭിയാൻ സംഘടിപ്പിച്ചു


കൊളച്ചേരി :- ബി.ജെ.പി കൊളച്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പ്രശീക്ഷൺ അഭിയാൻ സംഘടിപ്പിച്ചു. ബി.ജെ.പി കണ്ണൂർ (നോർത്ത്) ജില്ലാ പ്രസിഡണ്ട് കെ.കെ വിനോദ് കുമാർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. 1951 ൽ ഭാരതീയ ജനസംഘത്തിന്റെ രൂപീകരണം മുതൽ ജനതാ പാർട്ടി, ഭാരതീയ ജനതാപാർട്ടി വരെയുള്ള പാർട്ടിയുടെ ഘടന, പാർട്ടി പ്രവർത്തന ശൈലി എന്നിവയെകുറിച്ച് വിനോദ് മാസ്റ്റർ സംസാരിച്ചു. 

തുടർന്ന് ഡിജിറ്റൽ ലേണിംഗ് പ്ലാറ്റ്ഫോമിനെകുറിച്ച് ജില്ലാ പ്രസിഡണ്ട് വിനോദൻ മാസ്റ്റർ ക്ലാസ്സെടുത്തു. ബി.ജെ.പി സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജിയുടെ ജന്മദിനത്തിൽ ഛായചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ ഭാഷണവും നടത്തി. ബി.ജെ.പി മയ്യിൽ മണ്ഡലം വൈസ് പ്രസിഡണ്ടും കൊളച്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പറുമായ ഗീത വി.വി, സംസ്ഥാന കൗൺസിൽ അംഗം മുണ്ടേരി ചന്ദ്രൻ, എന്നിവർ സംസാരിച്ചു. ബി.ജെ.പി പഞ്ചായത്ത് കമ്മറ്റി വൈസ് പ്രസിഡണ്ട് ദേവരാജൻ പി.വി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വേണുഗോപാൽ പി.വി സ്വാഗതവും പ്രതീപൻ.ടി നന്ദിയും പറഞ്ഞു.



Previous Post Next Post