കുറ്റ്യാട്ടൂർ :- BJP മയ്യിൽ മണ്ഡലം ദീൻ ദയാൽ പ്രശിക്ഷൺ മഹാഭിയാൻ കുറ്റ്യാട്ടൂർ ശ്രീ ശങ്കര വിദ്യാനികേതനിൽ പ്രത്യേകം സജ്ജീകരിച്ച പി.എൻ കുറ്റ്യാട്ടൂർ നഗറിൽ നടന്നു. ശനിയാഴ്ച വൈകുന്നേരം മയ്യിൽ മണ്ഡലം പ്രസിഡന്റ് ശ്രീഷ് മീനാത്ത് പതാക ഉയർത്തി. BJP കോഴിക്കോട് മേഖലാ പ്രസിഡന്റും കണ്ണൂർ നോർത്ത് ജില്ലാ പ്രഭാരിയമായ അഡ്വ: ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. ശിബിരത്തിനോടനുബന്ധിച്ചുള്ള പ്രദർശിനി ജില്ലാ ജനറൽ സെക്രട്ടറി അജികുമാർ കരിയിൽ ഉദ്ഘാടനം ചെയ്തു.
ശിബിരത്തിൽ വിവിധ വിഷയങ്ങളിൽ സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത് ജില്ലാ പ്രസിഡന്റ് വിനോദ് കുമാർ കെ.കെ ജില്ലാ ജനറൽ സെക്രട്ടറിമാരായ എ.പി ഗംഗാധരൻ ,അജികുമാർ കരിയിൽ ജില്ലാ വൈസ് പ്രസിഡന്റ് രാഗിണി ടീച്ചർ ജില്ലാ സെക്രട്ടറി സി.കെ രമേശൻ മാസ്റ്റർ ജില്ലാ സെൽ കോർഡിനേറ്റർ രമേശൻ ചെങ്ങുനി എന്നിവർ ക്ലാസ്സുകൾ നയിച്ചു. ജില്ലാ സെക്രട്ടറിയും മണ്ഡലം പ്രഭാരിയുമായ അരുൺ തോമസ് ശിബിരാധികാരി എന്ന നിലയിൽ ഒരു രാത്രിയും ഒരു പകലും നീണ്ടു നിന്ന ശിബിരം നിയന്ത്രിച്ചു.
സംസ്ഥാന പ്രവാസി സെൽ കൺവീനർ രമേശൻ മാണിക്കോത്ത് സമാരോപ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം ബേബി സുനാഗർ ജില്ലാ വൈസ് പ്രസിഡന്റ് കേണൽ സാവിത്രി അമ്മ മണ്ഡലം ജനറൽ സെക്രട്ടറിമാരായ ദീപു കെ.സി കടമ്പേരി, ബാബുരാജ് രാമത്ത് തുടങ്ങി BJP മയ്യിൽ മണ്ഡലത്തിലെ സംസ്ഥാന -ജില്ലാ നേതാക്കളും വിവിധ പഞ്ചായത്ത് - ഏരിയ കമ്മിറ്റി ജനറൽ സെക്രട്ടറി ഉപരിനേതാക്കളും ശിബിരത്തിൽ പങ്കെടുത്തു.


