പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലും ഡൽഹിയിലും രാജ്യവ്യാപകമായി നടക്കുന്ന അക്രമത്തിൽ പ്രതിഷേധിച്ച് BJP മയ്യിൽ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി


മയ്യിൽ :- വിദ്യാർത്ഥികളെ മറയാക്കി രാജ്യവിരുദ്ധശക്തികളെയും തീവ്രവാദി സംഘങ്ങളെയും കൂട്ടുപിടിച്ച് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലും ഡൽഹിയിലും രാജ്യവ്യാപകമായും നടത്തുന്ന അക്രമ പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ച് BJP മയ്യിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്തിൽ മയ്യിൽ ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. 

സംസ്ഥാന സമിതി അംഗം ബേബി സുനാഗർ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു. BJP മയ്യിൽ മണ്ഡലം പ്രസിഡന്റ് ശ്രീഷ് മീനാത്ത് അധ്യക്ഷത വഹിച്ചു. പ്രതിഷേധ യോഗത്തിൽ സംസ്ഥാന കൗൺസിൽ അംഗം മുണ്ടേരി ചന്ദ്രൻ, മണ്ഡലം ജനറൽ സെക്രട്ടറി ബാബുരാജ് രാമത്ത്, മണ്ഡലം വൈസ് പ്രസിഡന്റ് ജയചന്ദ്രൻ ഇ.കെ എന്നിവർ സംസാരിച്ചു.

Previous Post Next Post