എസ്.ജാനകി അനുസ്മരണം സംഘടിപ്പിച്ചു


കരിങ്കൽക്കുഴി :- നണിയൂർ വിദ്യാഭിവർധിനി വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ എസ്.ജാനകി അനുസ്മരണവും ഗാനാഞ്ജലിയും സംഘടിപ്പിച്ചു. ബിനിഷ ചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി.

വി.രമേശൻ അധ്യക്ഷത വഹിച്ചു. പ്രസന്ന ശശീന്ദ്രൻ, എം.സുധീർ ബാബു, എ.രമേശൻ, പി.വി ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു. പി പ്രസീത സ്വാഗതവും മനീഷ് സാരംഗി നന്ദിയും പറഞ്ഞു. തുടർന്ന് എസ്.ജാനകിയുടെ ഗാനങ്ങൾ ഉൾപ്പെടുത്തിയ ഗാനാഞ്ജലിയും നടന്നു.

Previous Post Next Post