സമഗ്ര ശിക്ഷ കേരളം തളിപ്പറമ്പ് സൗത്ത് BRC യുടെ കൃഷിയറിവ് ശിൽപശാല 'മണ്ണേ നമ്പി' ജൂലൈ 25 ന്


മയ്യിൽ :- സമഗ്ര ശിക്ഷ കേരളം തളിപ്പറമ്പ് സൗത്ത്  BRC യുടെ നേതൃത്വത്തിൽ ഭിന്നശേഷി വിദ്യാർഥികളുടെ രക്ഷിതാക്കൾക്കുള്ള തൊഴിൽ പരിശീലന പരിപാടി 'മണ്ണേ നമ്പി' കൃഷി അറിവ് ശില്പശാല ജൂലൈ 25 ശനിയാഴ്ച രാവിലെ 10 മണിക്ക് BRC ഹാളിൽ നടക്കും. ഇരിക്കൂർ ബ്ലോക്ക് തല ഫെഡറേറ്റഡ് സമിതി (BLFO), കൃഷി വകുപ്പ് എന്നിവയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.സി വിനോദ് കുമാർ ഉദ്ഘാടനം ചെയ്യും. കൃഷി ഓഫീസർ സുരേഷ് ബാബു എ.കെ ക്ലാസ് നയിക്കും. നെൽകർഷക അവാർഡ് ജേതാവ് കുന്നുംപുറത്ത് ലക്ഷ്മണൻ കൃഷി അറിവ് പങ്കുവെക്കും. എൻ്റെ മരം മേരി ലൈഫ് ജില്ലാതല പരിപാടിയിൽ വിജയികളായവർക്കുള്ള ഉപഹാരം ചടങ്ങിൽ വെച്ച്   ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇൻ ചാർജ് കെ.കെ രവീന്ദ്രൻ സമ്മാനിക്കും.

Previous Post Next Post