ജില്ലയിലെ മികച്ച ഹരിത കർമ്മ സേനയ്ക്ക് പുരസ്കാരവും ക്യാഷ് അവാർഡും


കണ്ണൂർ : കണ്ണൂർ ജില്ലയിലെ മികച്ച ഹരിത കർമ്മ സേനക്ക് ടെക്നീഷ്യൻസ് & ഫാർമേഴ്സ് കോ ഓഡിനേഷൻ സൊസൈറ്റി (ടാഫ് കോസ്) ഏർപ്പെടുത്തിയ സി.കൃഷ്ണൻ സ്മാരക  പുരസ്കാരത്തിനും കാഷ് അവാർഡിനും അപേക്ഷ ക്ഷണിക്കുന്നു. 2025 ആഗസ്ത് 1 മുതൽ 2026 ജൂൺ 30 വരെ ഹരിത കർമ്മസേനയും സേനാ കൺസോർഷ്യവും

 നടത്തിയ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരവും കാഷ് അവാർഡും സമ്മാനിക്കുക. ടെക്നീഷ്യൻസ് & ഫാർമേഴ്സ് കോ. ഓഡിനേഷൻ സൊസൈറ്റിയുടെ ഡയറക്ടറും ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തിലെ പ്രധാന ജനകീയാസൂത്രണ പ്രവർത്തകനുമായിരുന്ന സി.കൃഷ്ണൻ്റെ കുടുംബം ഏർപ്പെടുത്തിയ 15,000 രൂപ ക്യാഷ് അവാർഡും ടാഫ് കോസ് ഏർപ്പെടുത്തിയ പ്രത്യേക ശില്പവുമാണ് പുരസ്കാരമായി സമ്മാനിക്കുക. 

വാതിൽപ്പടി ശേഖരണത്തിലെ സുസ്ഥിരത, ഹരിത കർമ്മ സേന അംഗങ്ങളുടെ വരുമാനം, ഇനോക്കുലം വില്പന ഉൾപ്പെടെയുള്ള സംരംഭങ്ങളിലൂടെ അധിക വരുമാനം, MCF മിനി MCF, ബോട്ടിൽ ബൂത്ത് എന്നിവയുടെ പരിപാലനം, രേഖകളും രജിസ്റ്ററുകളും കൃത്യമായി സൂക്ഷിക്കൽ, ജൈവ മാലന്യ സംസ്കരണ പ്രവർത്തനങ്ങളിലെ ഇടപെടൽ, ഗ്രീൻ പ്രോട്ടോക്കോൾ പാലനത്തിന് ഹരിത കർമ്മ സേന നടത്തിയ ശ്രമങ്ങൾ, ഐ.ഇ.സി പ്രവർത്തനങ്ങൾ, സേന നടത്തുന്ന സാമൂഹിക സേവനം, സത്യസന്ധത, പൊതുഇടപെടൽ എന്നീ ഘടകങ്ങൾ പരിഗണിച്ചാണ് പുരസ്കാരം നൽകുക. 

പ്രത്യേക അപേക്ഷാ ഫോറം ഇല്ല. താല്പര്യമുള്ള ഹരിത കർമ്മസേനകൾ പ്രത്യേകം തയ്യാറാക്കിയ അപേക്ഷകൾ 2026 ആഗസ്ത് അഞ്ചിനകം tafcosmlptm@gmail.com എന്ന ഇമെയിലും അപേക്ഷയുടെയും മറ്റ് വിശദാംഗങ്ങളുടെയും പകർപ്പ്, സെക്രട്ടറി, ടെക്നീഷ്യൻസ് & ഫാർമേഴ്സ് കോ. ഓഡിനേഷൻ സൊസൈറ്റി (ടാഫ് കോസ്), മയ്യിൽ ബസ്സ് സ്റ്റാൻ്റിന് സമീപം, ഡക്കാൻ ബിൽഡിങ്ങ്, മയ്യിൽ പോസ്‌റ്റ് ഓഫീസ്, പിൻകോഡ് 670602  എന്ന വിലാസത്തിലും അയക്കണം

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 9744333345, 94460 95061 

Previous Post Next Post