മയ്യിൽ ഗ്രാമപഞ്ചായത്ത് മാതൃക ഗ്രാമസഭ സംഘടിപ്പിച്ചു


മയ്യിൽ :- മയ്യിൽ ഗ്രാമപഞ്ചായത്ത് 2026-2027  ജനകീയ ആസൂത്രണം ഗുണഭോക്തൃ ഗ്രാമസഭയ്ക്ക് തുടക്കംകുറിച്ച് കൊണ്ട് മാതൃക ഗ്രാമസഭ സംഘടിപ്പിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് സുലേഖ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.സി വിനോദ്കുമാർ അധ്യക്ഷത വഹിച്ചു.

ഇരിക്കൂർ ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുറഹിമാൻ, മയ്യിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജിനി എൻ.വി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ യു.ജനാർദ്ദനൻ, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ യു.ലക്ഷ്മണൻ, കൃഷി ഓഫീസർ സുരേഷ് ബാബു എ.കെ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.കെ ബാലകൃഷ്ണൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.രമേശൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ പി.പി, മയ്യിൽ പഞ്ചായത്ത് ഹെഡ് ക്ലാർക്ക് പ്രദീപ്കുമാർ എം.വി, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ശ്രീജിത്ത്‌, മറ്റ് ഭരണസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.  മുല്ലക്കൊടി വാർഡ് മെമ്പർ പി.പി ഷൈമ സ്വാഗതവും ഗ്രാമസഭ കോർഡിനേറ്റർ ബിജി സി.കെ നന്ദിയും പറഞ്ഞു.

Previous Post Next Post