കൊളച്ചേരി :- BJP കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി നേതൃയോഗം സംഘടിപ്പിച്ചു. ചേലേരി ഈശാനമംഗലത്ത് വെച്ച് നടന്ന യോഗം BJP മയ്യിൽ മണ്ഡലം പ്രസിഡണ്ട് ശ്രീഷ് മീനാത്ത് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.പി ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന കൗൺസിൽ അംഗം മുണ്ടേരിചന്ദ്രൻ, മണ്ഡലം ജനറൽ സെക്രട്ടറി ബാബുരാജ് രാമത്ത്, വാർഡ് മെമ്പർ ഗീത വി.വി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി വേണുഗോപാൽ പി.വി സ്വാഗതവും പ്രതീപൻ.ടി നന്ദിയും പറഞ്ഞു.


