കൊളച്ചേരി :- കൊളച്ചേരി കുടുംബശ്രീ CDS ബാലപഞ്ചായത്ത് സംഘടിപ്പിച്ചു. റിജിന.പി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റഹ്മത്ത് പി.വി ഉദ്ഘാടനം ചെയ്തു. ലസിജ മുണ്ടേരി ക്ലാസ്സ് കൈകാര്യം ചെയ്തു.
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റീ ചെയർപേഴ്സൺ ഫസീല, വാർഡ് മെമ്പർമാർ ദീപ, റിസ്വാന, ബ്ലോക്ക് കോ-ഓർഡിനേറ്റർ മിമിന എന്നിവർ സംസാരിച്ചു. വൈസ് ചെയർപേഴ്സൺ രേഷ്മ സ്വാഗതവും എം.ഇ കൺവീനർ ഖദീജ നന്ദിയും പറഞ്ഞു.



