മയ്യിൽ യുദ്ധസ്മാരകത്തിൽ കാർഗിൽ വിജയദിവസ് ആഘോഷിച്ചു


മയ്യിൽ :- എക്സ് സർവീസ്മെൻ വെൽഫെയർ അസോസിയേഷൻ മയ്യിലിന്റെ നേതൃത്വത്തിൽ മയ്യിൽ യുദ്ധസ്മാരകത്തിൽ കാർഗിൽ വിജയ് ദിവസ് ആഘോഷിച്ചു. തളിപ്പറമ്പ് MLA ടി.കെ ഗോവിന്ദൻ മാസ്റ്റർ ദേശീയ പതാക ഉയർത്തിക്കൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മയ്യിൽ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി സന്ധ്യ അദ്ധ്യക്ഷത വഹിച്ചു. ESWA മുതിർന്ന മെമ്പർ  കെ.ബാലകൃഷ്ണൻ അമർ ജവാൻ ജ്യോതി ജ്വലിപ്പിച്ച് ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. കണ്ണുർ DSC സെന്റർ കമാൻഡന്റിന് വേണ്ടി സുബേദാർ മേജർ കെ.വി രാജേഷ് ആദ്യ പുഷ്പചക്രം സമർപ്പിച്ചു.

തുടർന്ന് ESWA പ്രസിഡന്റ് സബ് മേജർ രാധാകൃഷ്ണൻ ടി.വി (Rtd), AD റജിമെന്റിന്റെ പ്രതിനിധി സബ് ശശിധരൻ (Rtd), 31 NCC Bn പ്രതിനിധി ഉണ്ണിമാസ്റ്റർ, SPC പ്രതിനിധി പ്രസീത ടീച്ചർ, PTA പ്രസിഡന്റ് HAV അജയ് കുമാർ കെ.ടി (Rtd), CPIM പ്രതിനിധികളായ മാണിക്കോത്ത് രവി മാസ്റ്റർ, വത്സൻ കണ്ടക്കെ, INC ന് വേണ്ടി - ജനാബ് സി.എച്ച്  മൊയ്തീൻകുട്ടി, BJP പ്രതിനിധി ശ്രീഷ് മീനാത്ത്, CPI പ്രതിനിധി രമേശൻ നണിയൂർ, ദേവിക ടീ ഷോപ്പ്, പ്രഭാ വെജിറ്റബിൾസ്, ചെറുപഴശ്ശി ട്രേഡേഴ്സ്, തുടങ്ങിയിടങ്ങളിലെ പ്രതിനിധികൾ പുഷ്പ ചക്രങ്ങളും , ESWA മെമ്പർമാർ, വിമുക്ത ഭടന്മാർ, തുടങ്ങി നിറവധിപേർ പുഷ്പാർച്ചനയും അർപ്പിച്ചു. സെക്രട്ടറി മോഹനൻ.കെ സ്വാഗതവും കേശവൻ നമ്പൂതിരി  നന്ദിയും പറഞ്ഞു. പങ്കെടുത്തവർക്ക് മധുര പലഹാരവിതരണവും തേയില സൽക്കാരവും നടത്തി.




Previous Post Next Post