പള്ളിപ്പറമ്പ് :- ബാഫഖി തങ്ങൾ സൗധം പള്ളിപ്പറമ്പ് ലീഗ് ഹൗസ് നവീകരണ പ്രവർത്തനങ്ങൾക്ക് സാമ്പത്തികമായി നല്ല രീതിയിൽ കൈകോർത്ത പുളിക്കൽ നൂറുദ്ദീൻ സാഹിബിനെ പള്ളിപ്പറമ്പ് ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു. മുസ്ലിം ലീഗ് പള്ളിപ്പറമ്പ് ശാഖ പ്രസിഡന്റ് വി.പി അഹമ്മദ് ഹാജിയുടെ അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് തളിപ്പറമ്പ് മണ്ഡലം ജനറൽ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മെമ്പറുമായ മുസ്തഫ കൊടിപോയിൽ സാഹിബ് പുളിക്കൽ നൂറുദീൻ സാഹിബിന് സ്നേഹോപഹാരം നൽകി. പള്ളിപ്പറമ്പ് ശാഖ മുസ്ലിം ലീഗ്, യൂത്ത് ലീഗ് ഭാരവാഹികൾ പങ്കെടുത്തു.
