കണ്ണൂർ-ബെംഗളൂരു റൂട്ടിൽ എയർഇന്ത്യ എക്സ്പ്രസ് സർവീസ് പുനരാരംഭിക്കുന്നു
മട്ടന്നൂർ :- കണ്ണൂർ-ബെംഗളൂരു റൂട്ടിൽ സർവീസിനൊരുങ്ങി എയർഇന്ത്യ എക്സ്പ്രസ്. ചെറിയ ഇടവേളയ്ക്കുശേഷമാണ് എയർഇന്ത്യ എക്സ്പ്രസ് ബംഗളൂരു സർവീസ് പുനരാരംഭിക്കാൻ ഒരുങ്ങുന്നത്. നിലവിൽ തിരുവനന്തപുരത്തേക്കു മാത്രമാണ് എയർഇന്ത്യ എക്സ‌്പ്രസ് ആഭ്യന്തര സർവീസ് നടത്തുന്നത്. മുൻപു ബെംഗളൂരു റൂട്ടിൽ പ്രതിദിന സർവീസ് നടത്തിയിരുന്നു. അടുത്തമാസം മുതലായിരിക്കും വീണ്ടും സർവീസ് ആരംഭിക്കുന്നത്.
