ചേലേരി :- മജ്‌ലിസ് വിദ്യാഭ്യാസ ബോർഡിന് കീഴിൽ ചേലേരിമുക്കിൽ പ്രവർത്തിക്കുന്ന അൽ മദ്റസത്തുൽ ഇസ്ലാമിയയുടെ ഈ വർഷത്തെ സർഗ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചു. യുവ ഗായകൻ റബാഹ് ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് വിദ്യാർഥികളുടെ വിവിധ കലാ പരിപാടികൾ അരങ്ങേറി.
മദ്റസ പ്രിൻസിപ്പൽ സഫൂറ കാട്ടാമ്പള്ളി ആമുഖഭാഷണം നടത്തി.. "കലയും കലാലയവും" എന്ന വിഷയത്തിൽ നൗഷാദ് ചേലേരി കുട്ടികളുമായി സംവദിച്ചു. റാഹില ടീച്ചർ സ്വാഗതവും മാജിദ കെ.സി നന്ദിയും പറഞ്ഞു..
