മയ്യിൽ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ വിജയോത്സവം സംഘടിപ്പിച്ചു


മയ്യില്‍ :- ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. മയ്യില്‍ പഞ്ചായത്ത് പ്രസിഡന്റ് സി.സി വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു. മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി പി.കെ ശ്രീമതി മുഖ്യാതിഥിയായി. SSLC,  പ്ലസ്ടു പരീക്ഷകളില്‍ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയവര്‍, CM കിഡ്‌സ്, NMMS പരീക്ഷയില്‍ സ്‌കോളര്‍പ്പ് നേടിയ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് ഉപഹാരം കൈമാറി.

ടി.കേളപ്പന്‍ നമ്പ്യാര്‍, പി.കെ ദേവകിയമ്മ സ്മാരക എന്‍ഡോവ്‌മെന്റ്, എ.പി ഗോപാലന്‍ മാസ്റ്റര്‍ സ്മാരക എന്‍ഡോവ്‌മെന്റ്, എരിഞിക്കടവത്ത് അച്ചൂറ ഇല്ലത്ത് പാര്‍വതി അന്തര്‍ജ്ജനം സ്മാരക എന്‍ഡോവ്‌മെന്റ്, മാരാര്‍ സ്മാരക എന്‍ഡോവ്‌മെന്റ്, കെ.പി നാരായണന്‍ നമ്പ്യാര്‍ സ്മാരക എന്‍ഡോവ്‌മെന്റ് എന്നിവയും വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി അബ്ദുള്‍റഹിമാന്‍, പഞ്ചായത്തംഗം സി.സന്ധ്യ, പി.ടി.എ പ്രസിഡന്റ് കെ.അജയകുമാര്‍, സി.പത്മനാഭന്‍, പ്രിന്‍സിപ്പല്‍ വി.കെ ശ്രീകല, കെ.കെ ജിഷ, ഡെപ്യൂട്ടി പ്രഥമാധ്യാപകന്‍ കെ.കെ വിനോദ്കുമാര്‍, സ്റ്റാഫ് സെക്രട്ടറി കെ.സി സുനില്‍, പ്രഥമാധ്യാപകന്‍ (ഇന്‍ ചാര്‍ജ്ജ്) സി.സി വിനോദ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. 





Previous Post Next Post