കണ്ടൽക്കാടുകളുടെയും തണ്ണീർത്തടങ്ങളുടെയും സംരക്ഷണം ; നിയമങ്ങളും മാർഗനിർദ്ദേശങ്ങളും കർശനമായി പാലിക്കണം


കണ്ണൂർ :- കണ്ടൽക്കാടുകളുടെയും തണ്ണീർത്തടങ്ങളുടെയും സംരക്ഷണത്തിനും പുനരുദ്ധാരണത്തിനുമായി നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും സർക്കാർ മാർഗനിർദ്ദേശങ്ങളും കർശനമായി നടപ്പിലാക്കാനുളള നിർദ്ദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. കണ്ടൽക്കാടുകളുടെ ഫലപ്രദ മായ മേൽനോട്ടവും അവലോകന വും ഉറപ്പാക്കണമെന്നും കമ്മീ ഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കലക്ട‌ർക്ക് നിർദ്ദേ ശം നൽകി. ജില്ലയിലെ തെറ്റായ വികസന പ്രവർത്തനങ്ങൾ കണ്ടൽക്കാടുകളെ വ്യാപകമായി നശിപ്പിക്കുകയാണെന്ന് ആരോപി ച്ച് ശാസ്ത്രസാഹിത്യ പരിഷത് പ്രസിഡൻ്റ് പി.ധർമ്മൻ നൽകിയ പരാതിയിലാണ് നടപടി.


പുഴയോടു ചേർന്ന പ്രദേശത്ത് കോൺക്രീറ്റ്, ചെങ്കൽ കഷണ


- ങ്ങൾ, മണ്ണ്, പ്ലാസിക്, ടൈൽസ് - തുടങ്ങിയ കെട്ടിട നിർമാണ അവ - ശിഷ്‌ടങ്ങൾ ഏകദേശം രണ്ടുമീറ്റ - റിലധികം ഉയരത്തിൽ തള്ളിയതാ - യി ടൗൺ പ്ലാനർ കലക്ടർക്ക് - നൽകിയ റിപ്പോർട്ടിലുണ്ട്. ഇക്കാ - ര്യത്തിൽ നിയമാനുസൃതവും - ഏകോപിതവുമായ നടപടി സ്വീക - രിക്കണമെന്ന് ഉത്തരവിൽ പറ - ഞ്ഞു. കലക്ട‌റും വനംവകുപ്പ് - പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റ - റും ജില്ലയിലെ കണ്ടൽക്കാടുകൾ, - തണ്ണീർത്തടങ്ങൾ, പുഴയോര പരി - സ്‌ഥിതി എന്നിവയുടെ സംരക്ഷ - ണത്തിന് വിവിധ വകുപ്പുകളുടെ - ഏകോപനത്തോടെ ഫലപ്രദ - മായ നടപടികൾ സ്വീകരിക്കണ - മെന്നും കമ്മിഷൻ നിർദേശിച്ചു. ഉത്തരവാദികൾക്കെതിരെ കർ - ശന നടപടി സ്വീകരിക്കണമെന്നും : കെ.ബൈജുനാഥ് നിർദേശിച്ചു.

Previous Post Next Post