പള്ളിപ്പറമ്പ്:-വർഷങ്ങളായി പള്ളിപ്പറമ്പ് റോഡിൽ മുമ്പാറക്ക് ജംഗ്ഷനിൽ ഹിളർ മസ്ജിദിന് മുന്നിലായി വാഹനങ്ങൾക്കും, കാൽനട യാത്രക്കാർക്കും, പള്ളിയിലേക്ക് പോകുന്ന വിശ്വാസികൾക്കും ഏറെ പ്രയാസം നേരിടുന്ന വെള്ളക്കെട്ട് പ്രശ്നത്തിന് ശാശ്വത പരിഹാരമായി കൽവട്ട് നിർമ്മിമ്മിക്കുന്നതിനായി 20 ലക്ഷം രൂപയുടെ സാങ്കേതിക അനുമതി ലഭിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ കോടിപോയിൽ മുസ്തഫ,കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടിവി ഷമീമ എന്നിവരുടെ നേതൃത്വത്തിൽ പിഡബ്ല്യുഡി,എൽ എസ് ജി ഡി എൻജിനീയർമാർ സംയുക്ത സ്ഥലം പരിശോധന നടത്തി വളരെ പെട്ടെന്ന് തന്നെ ടെണ്ടർ നൽകി വർക്ക് പൂർത്തീകരിക്കുമെന്ന് അറിയിച്ചു.
പള്ളിപ്പറമ്പ് സദ്ദാം മുക്ക് വളവിൽ അപകടകരമായ നിലയിൽ സ്ഥിതിചെയ്യുന്ന ഓവ് ചാലിനു മുകളിൽ സ്ലാബ് ഇട്ടും, പള്ളിപ്പറമ്പ് ഗവർമെന്റ് എൽപി സ്കൂളിന് മുൻവശം സ്കൂൾ വിദ്യാർത്ഥികൾ യുടെ സുരക്ഷയ്ക്ക് ആവശ്യമായ സേഫ്റ്റി ഗ്രിൽ നിർമ്മിച്ചു പ്രശ്നം പരിഹരിക്കുമെന്നും ഇവർ അറിയിച്ചു.
