ചേലേരി പ്രഭാത് വായനശാലയിൽ ബഷീർ ദിനാചരണം സംഘടിപ്പിച്ചു



 


​വളവ്: ചേലേരി പ്രഭാത് വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനം ആചരിച്ചു. വാർഡ് മെമ്പർ പി.കെ. ദീപ പരിപാടി ഉദ്ഘാടനം ചെയ്തു. വായനശാല എക്സിക്യൂട്ടീവ് അംഗം ഒ.വി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.

​ചടങ്ങിൽ വായനശാല സെക്രട്ടറി എം.കെ. മനേഷ് ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. ബഷീറിന്റെ സാഹിത്യ ജീവിതത്തെയും അദ്ദേഹത്തിന്റെ കൃതികളുടെ സാമൂഹിക പ്രസക്തിയെയും കുറിച്ചുള്ള ഓർമ്മകൾ അദ്ദേഹം പങ്കുവെച്ചു. തുടർന്ന് നടന്ന അനുസ്മരണ യോഗത്തിൽ പി.കെ. രവീന്ദ്രനാഥ്, കെ. സജിത്ത് എന്നിവർ സംസാരിച്ചു.

​വായനശാല ജോയിന്റ് സെക്രട്ടറി സ്വാഗതവും, എക്സിക്യൂട്ടീവ് അംഗം ശ്രീജിന ബാബു നന്ദിയും പറഞ്ഞു.


Previous Post Next Post