പന്ന്യങ്കണ്ടി :- കമ്പിൽ ലത്തീഫിയ്യ ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തിൽ മർഹൂം ഖാളി സയ്യിദ് ഹാശിം ബാഅലവി കുഞ്ഞി തങ്ങളുടെ 12-ാമത് വഫാത്ത് വാർഷിക അനുസ്മരണവും ദുആ മജ്ലിസും ലത്തീഫിയ്യ കോളേജ് കാമ്പസിൽ വെച്ച് നടന്നു. കോളേജ് പ്രിൻസിപ്പൽ മുഹമ്മദ് ബഷീർ നദ് വി അധ്യക്ഷത വഹിച്ചു. സയ്യിദ് അലി ഹാഷിം ബാ അലവി തങ്ങൾ ഉദ്ഘാടനം ചെയ്തു. തന്റെ ജീവിതം മറ്റുള്ളവർക്ക് മാതൃകയാക്കും വിധം ജീവിച്ചു കാണിച്ചു കൊടുക്കുകയും വിക്ഞാനത്തിന്റെ പറുദീസ ജനങ്ങൾക്ക് തുറന്ന് കൊടുക്കുകയും ചെയ്ത മഹാ പണ്ഡിത ജ്യോതിസ്സാണ് സയ്യിദ് എന്ന് മുഖ്യ പ്രഭാഷണം നടത്തിയ കണ്ണൂർ ജില്ലാ മുശാവറ അംഗം മൊയ്തു നിസാമി കാലടി പറഞ്ഞു.
ചടങ്ങിൽ പ്രമുഖ പ്രമുഖ വ്യക്തിത്വങ്ങളും പണ്ഡിതന്മാരും പങ്കെടുത്തു. പി.പി ജമാൽ, പി.ഖാലിദ് ഹാജി, ഇസ്മായിൽ ഹാജി മക്ക, എം.അസീസ് ഹാജി, നാസർ ഹാജി കമ്പിൽ,യുസുഫ് മൗലവി, സകരിയ ദാരിമി, ആറ്റകോയ തങ്ങൾ, ബി.മുസ്തഫ ഹാജി, ആഷിക്ക് ഇല്ലിക്കൽ, ടി.പി ആലി ഹാജി, പി.പി.സി മുഹമ്മദ് കുഞ്ഞി ഹാജി, സയ്യിദ് മശ്‌ഹൂർ തങ്ങൾ, കെ.പി മൂസ, കെ.പി ഹംസ ഹാജി, കെ.എം.ബി മൂസാൻ ഹാജി, ഹാരിസ് ദാരിമി, ജംഷീർ ദാരിമി പെരുവണ, ഖാസിം ഹുദവി മാണിയൂർ, ശാദുലി മൗലവി തുടങ്ങിയവർ പങ്കെടുത്തു. കെ.എൽ.ഐ.സി ജനറൽ സെക്രട്ടറി പി.പി മുജീബ് റഹ്മാൻ സ്വാഗതവും എ.പി അബ്ദുള്ള നന്ദിയും പറഞ്ഞു.
