കൊളച്ചേരി :- കൊളച്ചേരി പഞ്ചായത്തിൽ തവിടാട്ടുചാൽ റോഡ് റസിഡൻസ് അസോസിയേഷൻ (Thavidatuchal Road Residence Association) രൂപീകരിച്ചു. ശുചിത്വം, സുരക്ഷ, റോഡ് വികസനം, തെരുവുവിളക്ക്, കുടിവെള്ളം, താമസക്കാരുടെ പൊതുവായ പ്രശനങ്ങൾക്ക് കൂട്ടായ പരിഹാരം, കിടപ്പ് രോഗികൾക്ക് ഒരു കൈത്താങ്ങ് തുടങ്ങിയ ലക്ഷ്യങ്ങളാണ് അസോസിയേഷൻ മുന്നോട്ട് വയ്ക്കുന്നത്.
50 ഓളം വീടുകൾ ചേർന്നാണ് അസോസിയേഷൻ രൂപീകരിച്ചത്. പ്രഥമയോഗത്തിൽ അസോസിയേഷൻ്റെ 15 അംഗ കമ്മറ്റി രൂപീകരിച്ചു. ആദ്യ പ്രസിഡന്റായി വേണുഗോപാൽ പി.വി, സെക്രട്ടറിയായി രവി കാവിൽ, ട്രഷററായി ഷിജു ടി.വി എന്നിവരെ തെരഞ്ഞെടുത്തു. .അസോസിയേഷന്റെ രജിസ്ട്രേഷൻ ഉടൻ നടത്താൻ യോഗത്തിൽ തീരുമാനമായി.
