കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് റബ്ബർ പ്ലാന്റേഷൻ ആദ്യ പ്രവൃത്തി ഉദ്ഘാടനം പാവന്നൂരിൽ നടന്നു


കുറ്റ്യാട്ടൂർ :- VBGRAMG പദ്ധതിയിൽ ഉൾപ്പെടുത്തി കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പാവന്നൂർ വാർഡിൽ ഏറ്റെടുക്കുന്ന റബ്ബർ പ്ലാന്റേഷന്റെ ആദ്യ പ്രവൃത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിജിലേഷ് പറമ്പൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുശീല എം.വി അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ കോമള പി.വി, ഇന്ദിര.എം, പദ്ധതിയുടെ ഓവർസിയർ മേഘ.കെ, ഭാഗ്യരാജ് പി.വി, പദ്ധതി തൊഴിലാളികൾ, പ്രവൃത്തിയുടെ ഗുണഭോക്താവ് സുമ.പി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 

ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിന്ദു പി.എം, പാവന്നൂർ വാർഡ് മെമ്പർ നാരായണൻ കെ.പി, കുറ്റ്യാട്ടൂർ കൃഷി ഓഫീസർ സുരേഷ് ബാബു, ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി സുധീഷ് ഇ.പി, വാർഡ് വികസന സമിതി അംഗം ശശീന്ദ്രൻ പി.വി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.  ചടങ്ങിൽ പദ്ധതിയുടെ അക്രഡിറ്റഡ് എൻജിനിയർ വിശാഖ് എം.പി സ്വാഗതവും മേറ്റ് പ്രിയ പി.വി നന്ദിയും പറഞ്ഞു.



Previous Post Next Post