ചേലേരി :- ബാലസംഘം ചേലേരി വില്ലേജ് സമ്മേളനം സംഘടിപ്പിച്ചു. സംസ്കാരിക പ്രവർത്തകനും നാടകപ്രവർത്തകനുമായ വിനോദ് കണ്ണാടിപ്പറമ്പ് ഉദ്ഘാടനം ചെയ്തു. ലോകത്ത് യുദ്ധമല്ല വേണ്ടത് സമാധനമാണ് വില്ലേജ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
നിയ അനിൽ അദ്ധ്യക്ഷത വഹിച്ചു. അഭിനവ് വി.വി പ്രവർത്തന റിപ്പോർട്ടും ശിഖ വിജേഷ് അനുശോചന പ്രമേയവും ആവണി സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. ഷീല.കെ, സിയ വിനീഷ് എന്നിവർ സംസാരിച്ചു. ഒ.വി രാമചന്ദ്രൻ നന്ദി പറഞ്ഞു.
ഭാരവാഹികൾ
സെക്രട്ടറി : അഭിനവ് വി.വി
പ്രസിഡൻ്റ് : നിയ അനിൽ
ജോയിന്റ് സെക്രട്ടറിമാർ : സിയ വിനീഷ്, ശീതൾ ഷാജു
വൈസ് പ്രസിഡന്റുമാർ : ദയാൽ, വൃന്ദ
കൺവീനർ : ദീപേഷ്.എ
ജോയിന്റ് കൺവീർമാർ : സജീവൻ.എം, ചന്ദ്രൻ.കെ
