കുറ്റ്യാട്ടൂർ മാണിയൂരിൽ കിണർ ഇടിഞ്ഞ് താഴ്ന്നു


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ പതിനാറാം വാർഡ് മാണിയൂർ സെൻ്ററിൽ കിണർ ഇടിഞ്ഞ് താഴ്ന്നു. ചേലാങ്കര വീട്ടിൽ കണ്ടോത്ത് സരോജിനി yude വീട്ടിലെ 25 വർഷം പഴക്കമുള്ള കിണറാണ് ഇന്ന് രാവിലെ അമർന്നത്. കിണർ ആൾമറ ഉൾപ്പെടെ അമർന്നിട്ടുണ്ട്. 

പഞ്ചായത്ത് പ്രസിഡൻ്റ് നിജിലേഷ് പറമ്പൻ, വൈസ് പ്രസിഡൻ്റ് എം.വി സുശീല, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.രാജൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി.വി കോമള, ആരോഗ്യ വിദ്യാഭ്യാസ സ്‌റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.പി പങ്കജാക്ഷൻ എന്നിവർ സ്ഥലം സന്ദർശിച്ചു.

Previous Post Next Post