വൈദ്യുതി വിതരണത്തിലെ പ്രതിസന്ധി ; കണ്ണൂർ വൈദ്യുതി ഭവനിലേക്ക് മാർച്ച് നടത്തി DYFI


കണ്ണൂർ :- വൈദ്യുതി വിതരണത്തിൽ സർക്കാർ സമ്പൂർണ്ണ പരാജയമാണെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ കണ്ണൂർ വൈദ്യുതി ഭവനിലേക്ക് മാർച്ച് നടത്തി. ഓഫീസിന് മുന്നിൽ പ്രവർത്തകർ ചൂട്ടും മെഴുകുതിരിയും കത്തിച്ച് പ്രതിഷേധം നടത്തി. 

ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ.അനുശ്രീ അധ്യക്ഷയായി. ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സൽ സ്വാഗതം പറഞ്ഞു. പി.അഖിൽ, എം.വി ലിജിത്ത്, എ.പി അൻവീർ, പി.കെ സനന്ദ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

Previous Post Next Post