കമ്പിൽ :- 2025-26 അധ്യയന വർഷത്തെ SSLC, പ്ലസ്ടു പരീക്ഷകളിൽ കണ്ണൂർ ജില്ലയിൽ 100% വിജയം കൈവരിച്ച ഏക പൊതുവിദ്യാലയമായ കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിന്റെ 'വിജയോത്സവം' നടന്നു. കെ.സുധാകരൻ എം.പി വിജയോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂളിന് 50 ലാപ്ടോപ്പുകളും പ്രൊജക്ടറുകളും നൽകുമെന്ന് സുധാകരൻ എം.പി പറഞ്ഞു. തളിപ്പറമ്പ് MLA ടി.കെ ഗോവിന്ദൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള ഉപഹാര സമർപ്പണവും ചടങ്ങിൽ വെച്ച് നടന്നു.
കണ്ണൂർ RDD വിനോദ് കുമാർ എ.കെ, തളിപ്പറമ്പ് DEO രവീന്ദ്രൻ കെ.കെ, സ്കൂൾ മാനേജർ പി.സി മുഹമ്മദ് ഷാഹിർ എന്നിവർ മുഖ്യാതിഥികളായി. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി ഷമീമ, ശ്രീധരൻ സംഘമിത്ര നസീർ പി.കെ.പി, ടിന്റു സുനിൽ, ടി.പി സുമേഷ്, രാമകൃഷ്ണൻ.കെ, അസീസ് പാമ്പുരുത്തി, ഗോപിനാഥ് കെ.വി, വേണുഗോപാൽ, ഉനൈസ്.എം, ലേഖ, നിസാർ.എം, സാഹിറ ഷഹീർ, നിസാർ.എൽ, ജിതേഷ്, കെ.സി രമണി ടീച്ചർ, കെ.കെ മുസ്തഫ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ കെ.രാജേഷ് സ്വാഗതവും ഹെഡ്മിസ്ട്രസ് ശ്രീജ പി.എസ് നന്ദിയും പറഞ്ഞു.








































