മയ്യിൽ :- പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മാതാവിനെയും കുറിച്ച് അധിക്ഷേപകരവും അപമാനകരവും പ്രഥമദൃഷ്ട്യാ അപകീർത്തികരവുമായ പ്രസ്താവനകൾ ഉൾക്കൊള്ളുന്ന വീഡിയോ സാമൂഹ്യമാധ്യമത്തിൽ പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത ജാന്മണിക്കെതിരെ FIR രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് മഹിളാ മോർച്ച മയ്യിൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മയ്യിൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് ഷംന സാജുറാം പരാതി കൈമാറി. ബി.ജെ.പി കണ്ണൂർ നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ് സാവിത്രിയമ്മ കേശവൻ, മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറിയും മയ്യിൽ മണ്ഡലം മഹിളാ മോർച്ച പ്രഭാരിയുമായ ജയശ്രീ കെ.പി, മഹിളാ മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി സന്ധ്യ ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
