മയ്യിൽ :- കൺസ്ട്രക്ഷൻ എക്യുപ്മെന്റ് അസോസിയേഷൻ (CEOA) മയ്യിൽ മേഖല സമ്മേളനം ചട്ടുകപ്പാറ ആരൂഡം ഓഡിറ്റോറിയത്തിൽ നടന്നു. മയ്യിൽ പഞ്ചായത്ത് പ്രസിഡന്റ് സി.സി വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. മയ്യിൽ മേഖല പ്രസിഡന്റ് എം.പ്രമോദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സമീർബാബു മുഖ്യപ്രഭാഷണം നടത്തി. മേഖല വൈസ് പ്രസിഡന്റ് പി.പി.പ്രശാന്തൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ഖാദർ കടൂർ ആശ്രയ പദ്ധതി വിശദീകരിച്ചു.
ജില്ലാ സെക്രട്ടറി എം.എം പ്രദീപ്കുമാർ, ജില്ലാ ട്രഷറർ എ.കെ സുരേഷ്ബാബു, പയ്യന്നൂർ, തളിപ്പറമ്പ്, കണ്ണൂർ ടൗൺ, തലശേരി, കൂത്തുപറമ്പ്, മട്ടന്നൂർ, ചൊക്ലി, പേരിങ്ങർ, പേരാവൂൽ, ശ്രീകണ്ഠാപുരം, ആലക്കോട്, മയ്യിൽ എന്നീ മേഖല പ്രസിഡന്റുമാരായ പി.രാജീവൻ, ഷൗക്കത്തലി, സജാസ്, പ്രമോദ് മാമ്പള്ളി, ടി.പ്രകാശൻ, ശ്രീജിത്ത്, സമീർ, ബി.കെ സക്കറിയ, സത്യജിത്ത്, രാജു സെബാസ്‌റ്റ്യൻ, ടി.ഒ ശ്രീഗേഷ് എന്നിവർ സംസാരിച്ചു.
