ലോകകപ്പ് ഫുട്ബോൾ ഫൈനൽ ; തിങ്കളാഴ്ച സ്‌കൂളുകൾക്ക് അവധി ആവശ്യപ്പെട്ട് നിരവധി പേർ വിളിക്കുന്നുണ്ട്, തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി എൻ.ഷംസുദ്ദീൻ
പാലക്കാട് :- ലോകകപ്പ് ഫുട്ബോൾ ഫൈനൽ പ്രമാണിച്ച് തിങ്കളാഴ്ച സംസ്ഥാനത്തെ സ്‌കൂളുകൾക്ക് അവധി നൽകണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ വിളിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ. അവധി നൽകണമോ എന്നതിൽ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. അധ്യായന ദിവസങ്ങൾ കുറയുന്നത് പ്രയാസമാണ്. അതിന് പകരം ദിവസം നൽകേണ്ടിവരും. അക്കാര്യത്തിൽ ഒരു തീരുമാനം പറയാനാവില്ലെന്നും മന്ത്രി പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യങ്ങളോടായിരുന്നു മന്ത്രിയുടെ പ്രതികരണം.
