DYFI കൊളച്ചേരി നോർത്ത് മേഖല കമ്മിറ്റി ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു ; പവർകട്ട് സമയത്തെ കാഴ്ചകൾ പകർത്തി അയക്കൂ
കൊളച്ചേരി :- പവർകട്ട് സമയത്തെ കാഴ്ചകൾ പകർത്താൻ DYFI കൊളച്ചേരി നോർത്ത് മേഖല കമ്മിറ്റി ഫോട്ടോഗ്രഫി മത്സരം 'ഇരുൾ ജീവിതം' സംഘടിപ്പിക്കുന്നു. മികച്ച ചിത്രങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത ഒരാൾക്ക് ഒരു കൂടു മെഴുകുതിരിയും തീപ്പെട്ടിയും സമ്മാനം. കൂടാതെ മികച്ച ചിത്രങ്ങൾ വൈദ്യുതി മന്ത്രിക്ക് അയച്ചുകൊടുക്കും. നിങ്ങൾ പകർത്തിയ ചിത്രവും വ്യക്തിയുടെ പേരും 7907443414 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് അയക്കുക.
