കണ്ണൂർ - ഫുജൈറ ഇൻഡിഗോ എയർലൈൻസിന്റെ പ്രതിദിന സർവീസ്


മട്ടന്നൂർ :- കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഫുജൈറ റൂട്ടിൽ പ്രതിദിന സർവീസ്. ഇൻഡിഗോ എയർലൈൻസാണ് സമ്മർ ഷെഡ്യൂളിൽ കണ്ണൂരിനും ഫുജൈറയ്ക്കും ഇടയിൽ പ്രതിദിന സർവീസ് നടത്തുന്നത്.  എല്ലാ ദിവസവും രാത്രി 9.30ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് പ്രാദേശിക സമയം രാത്രി 11.30ന് ഫുജൈറയിൽ എത്തും. തിരിച്ച് പ്രാദേശിക സമയം വെളുപ്പിന് 4.5ന് ഫുജൈറയിൽ നിന്ന് പുറപ്പെട്ട് രാവിലെ 9.15ന് കണ്ണൂരിലെത്തുന്ന തരത്തിലാണ് സമയക്രമം.

Previous Post Next Post