എം കെ രാമുണ്ണി മാസ്റ്റർ അനുസ്മരണം നടത്തി

 


​കൊളച്ചേരി: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും കർഷക സംഘത്തിന്റെയും കൊളച്ചേരിയിലെ ആദ്യകാല നേതാവ് എം.കെ. രാമുണ്ണി മാസ്റ്ററുടെ അനുസ്മരണം കൊളച്ചേരി പറമ്പിൽ നടന്നു. പ്രസ്ഥാനത്തിന് അദ്ദേഹം നൽകിയ നിസ്തുലമായ സംഭാവനകളെ യോഗം അനുസ്മരിച്ചു.

​മയ്യിൽ മണ്ഡലം സെക്രട്ടറി കെ. പ്രഭാകരൻ മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. പ്രദീപൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ പി.കെ. മധുസൂദനൻ, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി കെ.എം. മനോജ് കുമാർ എന്നിവർ അനുസ്മരണ പ്രസംഗം നടത്തി.

​ചടങ്ങിന്റെ ഭാഗമായി വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുകയും, പാർട്ടി വിദ്യാഭ്യാസ പരിപാടിയുടെ മണ്ഡലംതല ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.

​സി.പി.ഐ കൊളച്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.വി. ശശീന്ദ്രൻ സ്വാഗതവും, കൊളച്ചേരി പറമ്പ് ബ്രാഞ്ച് സെക്രട്ടറി പി. സുലോചന നന്ദിയും പറഞ്ഞു.














Previous Post Next Post