പെരുമാച്ചേരി :- വായനാപക്ഷാചരണത്തിൻ്റെ ഭാഗമായി പെരുമാച്ചേരി എ.യു.പി സ്കൂളിലെ ഗ്രന്ഥശാലയ്ക്ക് ശ്രീധരൻ സംഘമിത്ര രചിച്ച പുസ്തകങ്ങൾ കൈമാറി. സ്‌കൂൾ ഹെഡ്മിസ്ട്രസ് കനകാ ബാബു പുസ്തകം ഏറ്റുവാങ്ങി.
സഖാവ് അറാക്കൽ, മിസാൻ കല്ല് എന്നീ നാടക പുസ്തകങ്ങളാണ് നൽകിയത്. സ്കൂൾ പിടിഎ പ്രസിഡൻ്റ് പ്രതീഷ്, വൈസ് പ്രസിഡൻ്റ് ബാബുരാജ്, സ്‌കൂൾ വികസന സമിതി ചെയർമാൻ കെ.കൃഷ്ണൻ, ഗീരീഷ് എന്നിവർ സംസാരിച്ചു
