കമ്പിൽ :-ഖുർആനിക പഠന രംഗത്ത് പ്രശസ്തമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന കണ്ണൂർ ജില്ലയിലെ ഖുർആനിക സ്ഥാപനം സഫാ ഖുർആൻ കോളേജ് വാർഷിക-സനദ് ദാന സമ്മേളനം ജനുവരി ഒന്ന് രണ്ട് തിയ്യതികളിൽ നടത്താൻ തീരുമാനമായി.സ്ഥാപന ചെയർമാൻ അബ്ദുറഹിമാൻ സാഹിബിന്റെ അധ്യക്ഷതയിൽ ചേർന്ന ആലോചനാ യോഗം മഹല്ല് പ്രസിഡന്റ് ഉസ്താദ് സകരിയ ദാരിമി ഉൽഘാടനം ചെയ്തു.
സ്ഥാപന കൺവീനർ സി കെ മൊയ്തീൻ സാഹിബ് സമ്മേളന രൂപ രേഖ അവതരിപ്പിച്ചു.വിപുലമായ സ്വാഗത സംഘം വിളിച്ചു ചേർക്കാൻ യോഗത്തിൽ ധാരണയായി.മഹല്ല്-സ്ഥാപന കമ്മിറ്റി ഭാരവാഹികളും ഖത്തർ-യുഎ ഇ പ്രവാസി പ്രധിനിധികളും പി ടി എ-പൂർവ വിദ്യാർത്ഥി പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
