ഹോങ്കോംഗിൽ നടക്കുന്ന ലയൺസ് ഇന്റർനാഷണൽ കൺവെൻഷനിൽ പങ്കെടുക്കുന്നവർക്ക് മയ്യിൽ ലയൺസ് ക്ലബ്ബ് യാത്രയയപ്പ് നൽകി


മയ്യിൽ :- ജൂലൈ 6 ന് ഹോങ്കോംഗിൽ വച്ച് നടക്കുന്ന ലയൺസ് ഇന്റർനാഷണൽ കൺവെൻഷനിൽ മയ്യിൽ ലയൺസ് ക്ലബ്ബിനെ പ്രതിനിധീകരിച്ച് ഹോങ്കോങിലേക്ക് യാത്ര തിരിക്കുന്ന മയ്യിൽ ലയൺസ് ക്ലബ് സ്ഥാപക പ്രസിഡന്റും, നിലവിൽ റീജണൽ ചെയർപേഴ്സണുമായ പി.കെ നാരായണനും ഭാര്യ ദീപിക നാരായണനും മയ്യിൽ ലയൺസ് ക്ലബ് അംഗങ്ങളും ഭാരവാഹികളും ചേർന്ന് യാത്രയയപ്പ് നൽകി.

മുൻവർഷങ്ങളിൽ അമേരിക്കയിലെ ഓർലാന്റോയിലും, ഓസ്ട്രേലിയയിലെ സിഡ്നിയിലും വച്ച് നടന്ന ലയൺസ് ഇന്റർനാഷണൽ കൺവെൻഷനിൽ ഉൾപ്പെടെ തുടർച്ചയായി മൂന്നാം തവണയും ഇന്റർനാഷണൽ കൺവെൻഷനിൽ പങ്കെടുക്കുന്ന അപൂർവ്വ ദമ്പതിമാർ എന്ന ബഹുമതിക്ക് അർഹരായിരിക്കുകയാണ് ഈ ദമ്പതിമാർ. മയ്യിൽ ലയൺസ് ക്ലബ് വൈസ് പ്രസിഡന്റ് ലയൺ വി.സി മനോമോഹനന്റെ അധ്യക്ഷതയിൽ നടന്ന യാത്രയയപ്പിലും സ്നേഹ വിരുന്നിലും നിരവധി പേർ സ്നേഹോപഹാരം നൽകിയും ആശംസകൾ നേർന്നും സംസാരിച്ചു.

Previous Post Next Post