സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചു ; പ്രവേശനം നേടിയത് മൂന്നര ലക്ഷത്തിലേറെ വിദ്യാർത്ഥികൾ


തിരുവനന്തപുരം :- സംസ്ഥാനത്ത് മൂന്നര ലക്ഷത്തിലേറെ വിദ്യാർത്ഥികളുമായി പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിച്ചു. 81 ശതമാനം വിദ്യാർത്ഥികളും പ്രവേശനം നേടിയെന്ന് അധികൃതർ അറിയിച്ചു. മുഖ്യഘട്ട അലോട്ട്മെൻ്റുകളിൽ 3,59,890 വിദ്യാർത്ഥികളാണ് പ്രവേശനം നേടിയത്. 81,375 സീറ്റുകളിൽ കൂടി ഒഴിവുണ്ട്. തിരുവനന്തപുരം ജില്ലയിൽ മുഖ്യഘട്ട അലോട്ട്മെന്റുകളിൽ 30,315 വിദ്യാർത്ഥികളാണ് പ്രവേശനം നേടിയത്. ജില്ലയിൽ വിവിധ വിഭാഗങ്ങളിൽ 7,481 സീറ്റുകൾ ഒഴിവുണ്ട്.

ജില്ല, പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ എണ്ണം/ഒഴിവുകൾ

തിരുവനന്തപുരം : 30315/7481

കൊല്ലം : 25170/6012

പത്തനംതിട്ട : 10365/4337

ആലപ്പുഴ : 19710/4599

കോട്ടയം : 17528/4536

ഇടുക്കി : 9798/2041

എറണാകുളം : 28619/8140

തൃശ്ശൂർ : 30615/7706

പാലക്കാട് : 30517/5140

കോഴിക്കോട് : 35502/7600

മലപ്പുറം : 64393/14348

വയനാട് : 10035/1318

കണ്ണൂർ : 30727/4988

കാസർകോട് : 16596/3129

മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിരവധി വിദ്യാർഥികൾക്ക് പ്ലസ് വൺ പ്രവേശനം ലഭിച്ചിട്ടില്ല. ശേഷിക്കുന്ന മെറിറ്റ് സീറ്റുകളിലേക്ക് നടക്കുന്ന സപ്ലിമെൻ്ററി അലോട്ട്മെന്റിനായി കാത്തിരിക്കുകയാണ് വിദ്യാർത്ഥികൾ. ഈ മാസം 13 മുതലാണ് സപ്ലിമെന്ററി അലോട്ട്മെന്റ് പ്രവേശനം ആരംഭിക്കുക.

Previous Post Next Post